TALE 6
ഡിസ്സക്ഷൻ ടേബിൾ നമ്പർ 6 ലെ ആനന്ദ് വീണു.
അവനെ വീഴ്ത്തിയത് മുന്നിൽ കിടക്കുന്ന ശവശരീരം അല്ല, ഫോമലിന്റെ കടുത്ത മണം അല്ല, ശവത്തിൽ നിന്നും പൊടിഞ്ഞ ചോര അല്ല, ഒരു മനുഷ്യനെ കീറാനുള്ള പേടി അല്ല. അടുത്തുനിന്ന തട്ടകാരിയുടെ വിരൽ സ്പർശനം, അതാണ്.
അങ്ങനെ ഒരു പാഠപുസ്തകത്തിലും ഇല്ലാത്ത, മെഡിക്കൽ സയൻസ് ഒരിടത്തും പരാമർശിച്ചിട്ടില്ലാത്ത, ഒരു സ്കാനിംഗ് നും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു മാരക രോഗത്തിന് അവൻ അടിമയായി.
എവിടെനിന്നോ വന്ന ഒരു കാറ്റ് അവളുടെ തട്ടത്തിലും തലയിലും കൺപീലികളിലും തലോടി കടന്നുപോയി. അവളുടെ തട്ടത്തിനടിയിൽ ഒളിച്ചുപതുങ്ങി കിടന്നിരുന്ന സൗന്ദര്യവും അതിലുപരി അവളുടെ വിശുദ്ധിയും ആ കാറ്റ് കാണാൻ കൊതിച്ചു. കൂടുതൽ ശക്തിയിൽ അത് ആഞ്ഞടിച്ചു. ഒത്തിരി ശ്രമങ്ങൾക്ക് ശേഷം, അത് വിജയിച്ചു. പക്ഷേ മുടികാനാൻ കൊതിച്ച കാറ്റ് കരഞ്ഞുകൊണ്ട് തിരികെ മടങ്ങി. അ നട്ടുച്ചയ്ക്ക് അങ്ങനെ മഴ പെയ്തു. അപർണ സൂര്യനാരായണ വർമ്മ തട്ടമിട്ടത്തിന്റെ രഹസ്യം അങ്ങനെ ലോകമെങ്ങും അറിഞ്ഞു. ആനന്ദ് ആകട്ടെ അ രഹസ്യം അവന്റെ അസ്തികൽകും ഞരമ്പുകൾകും പേശികൾക്കും കൊടുത്ത ആഘാതത്തിൽ നിന്നും വിട്ടുമാറാതെ നോക്കി നിന്നു. അവനും കരഞ്ഞു.
you are a genuine story teller...write more
ReplyDelete