Saturday, August 18, 2018

" ചരമഗീതം"

പറയാതണയുന്ന മരണത്തെ
പിരിയാനൊരുങ്ങുന്ന ജീവനി-
ല്ലൊന്നു ലയിപ്പിക്കട്ടെ ഞാൻ...

ജീവൻ പകർന്ന ചൂടിൽ
ഞാൻ പൂവണിഞ്ഞപ്പോൾ
മരണം തഴുകിയ കുളിരിൽ
അലിഞ്ഞുരുകുന്നു ഞാൻ....

പാടാനായ് ഞാൻ ബാക്കിവച്ചതും
പറയാനായ് ഞാൻ നീക്കിവെച്ചതും
ഒരു സുഖമുള്ളനുഭവമായ് എൻ
ചിതയിൽ കത്തിയമരുന്നു .....

എൻ വഴിയിലൊരിടമോ
കാലം എനിക്കായ് കാത്തുവെച്ചതോ
അതോ എന്നുടെ അവസാനമോ
എന്റെ പ്രണയമേ പ്രീയസഖി മരണമേ നീ

അലിയുന്ന നോവിലും
തഴുകുന്ന കുളിരിലും
ഞാൻ പാടാം നിനക്കായ് കാത്ത ഗാനം
എന്റെ കുഴിയുടെ അരികിലെ ചരമഗീതം!!!

പാടാം നിനക്കായ് പാടിടാം ഞാൻ
എന്നെ പ്രണയിച്ച മരണസുന്ദരീ
നിനക്കായ് ചരമഗീതം.....!

                        _dennisejs13@gmail.com

2 comments: