ഞാൻ ആ വിത്ത് കുഴിച്ചുമൂടിയതല്ല
മറിച്ച് മനസ്സിന്റെ ആഴങ്ങളിൽ ഞാൻ
അത് നട്ടു വെച്ചിട്ടുണ്ട്....
കർക്കിടകം ജലം നൽകിയും
മീനവെയിൽ ഊർജം നൽകിയും
ആ വിത്തിന് കരുത്ത് പകരും....
വിത്ത് വളരും, പുൽക്കൊടിയായി
ചെറു ചെടിയായി, മരമായി, പടുവൃക്ഷമായി
അങ്ങനെ അങ്ങനെ....
ഒരു നാൾ പക്ഷികൾ ആ
വൃക്ഷത്തിൻമേൽ കൂടു കൂട്ടും....
ഒരു തലമുറ ആ മരത്തണലിനടിയിൽ
പഠിക്കും, പ്രണയിക്കും, പ്രതിഷേദിക്കും...
എന്റെ സ്പർശനമേറ്റ വിത്തിൽ നിന്നും
വസന്തം വിരിയുമ്പോൾ ഒരു പക്ഷേ
ഞാൻ മണ്ണിനെ പ്രണയിച്ച് മയങ്ങുകയവാം.....
എന്നാൽ എനിക്കൊന്നുറപ്പാണ്
എന്റെ പിന്നാലെ വരുന്നോർ ആ
ചിതറിക്കിടക്കുന്ന വസന്തത്തിന്റെ
പുഷ്പങ്ങൾക്ക് മുത്തം നൽകും...
_dennisejs13@gmail.com
പുഷ്പങ്ങൾക്ക് മുത്തം നൽകും...
_dennisejs13@gmail.com
Good thought
ReplyDeleteDennis is a born philosopher
ReplyDeleteVery true. The way he see things has always astonished me.
Delete