Saturday, August 11, 2018

പുഴ- SK



പുഴയന്വേഷിച്ചു വരാൻ
മരം പറഞ്ഞയച്ച വേര്
യാത്രയ്ക്കൊടുവിൽ
കണ്ടു മുട്ടിയത്
പ്ലാസ്റ്റിക്കിൽ  പൊതിഞ്ഞ്
അവിടവിടെ ആരൊക്കെയോ
മാന്തിക്കീറി കടിച്ചു പറിച്ച്
വികൃതമാക്കിയ
കറുത്തു  മരവിച്ച
ഒരു ജഡമാണ്.
അതിൽ തൊടാനറച്ച്
പാവം വേര്
ഇപ്പോഴും
കരയിൽത്തന്നെ
അമ്പരന്നു നില്പാണ് !!

No comments:

Post a Comment