സ്വപ്നങ്ങൾ
മനസ്സിന്റെ ചില്ലയിൽ
ക്ഷണിക്കാതെയെത്തി ചേക്കേറുന്ന
രാപ്പക്ഷികളാണ് .
പ്രഭാതമാകുമ്പോഴേയ്ക്കും
അവ എങ്ങോട്ടാണ്
ചിറകുകൾ വീശി
ഇത്ര തിടുക്കത്തിൽ പറന്നു പോകുന്നത് ?
നനുത്ത ചെറു തൂവലുകളും
അടവച്ചു വിരിയിക്കാൻ
നെഞ്ചിൻ കൂട്ടിൽ
കുറച്ചു പളുങ്കു മുട്ടകളും
മാത്രം അവശേഷിപ്പിച്ച് !
👌👌👌
ReplyDelete