ഇത്രയേറെ കരയാൻ മാത്രം ഈ കാർമേഘം ആരെയാകാം പ്രണയിച്ചത് .......???ഇടതോരാതെ വീഴുന്ന തുള്ളികളെ തന്റെ ഇലകളാൽ തട്ടി തെറിപ്പിച്ചു കൊണ്ട് അമ്പലപ്പറമ്പിലെ ആൽമരം ആരോടെന്നില്ലാതെ പറഞ്ഞു . ചില്ലയിൽ ഇരുന്ന് തന്റെ ദേഹത്ത് ഒട്ടിപ്പിടിച്ച തൂവലുകളെ കുടഞ്ഞു എഴുന്നേൽപ്പിക്കാൻ പാടുപെടുന്ന കുരുവി ,അത് കേട്ടു . കുറച്ചുകൂടി ആ ചില്ലയോട് ചേർന്ന് ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.."സൂര്യനെയാണ് ....അവൾക്ക് സൂര്യനെ ഒരുപാട് ഇഷ്ട്ടമായിരുന്നു . സ്വർണ്ണത്തിളക്കമുള്ള അവന്റെ ചിരിയിൽ നീലാകാശത്തു നിൽക്കാൻ അവൾ എത്ര കൊതിച്ചുവെന്ന് അറിയാമോ ??...പക്ഷെ..സൂര്യന് അവളെ ഇഷ്ട്ടമല്ല...കാരണം അവളുടെ കറുപ്പ് ആണത്രേ..!!!..കണ്ടിട്ടില്ലേ....തൂവെള്ള മേഘത്തിനൊപ്പം നിൽക്കാൻ അവനു എന്ത് താല്പര്യമാണ്...അവൾ ദൂരെ നിന്ന് വരുന്നത് കണ്ടാൽത്തന്നെ അവന്റെ ചിരി മങ്ങും..സൂര്യൻ തന്നെ അവഗണിക്കുന്നതിന്റെ വേദനയാണ് അവൾക്ക്...".....ഒരു നെടുവീർപ്പോടെ കുരുവി അവളെ നോക്കി...അവൾ ഇപ്പോഴും കരയുകതന്നെയാണ് ..."പാവം...."- ആൽമരം പതിയെ പറഞ്ഞു...പക്ഷേ ...ഇവൾക്ക് കറുപ്പാണെങ്കിലും ഈ ഭൂമിയെ ജീവനോടെ നിർത്തുന്നത് അവളുടെ കണ്ണുനീർ മാത്രമാണ്...അത് എന്തേ അവൻ അറിയുന്നില്ല....." ആൽമരം വീണ്ടും തല കുനിച്ചു അവളുടെ കണ്ണുനീർ തുള്ളികളെ സ്വീകരിച്ചുകൊണ്ടിരുന്നു..കുരുവി വീണ്ടും അവളെ നോക്കി...ഒരിക്കലും തോരാതെ അവളുടെ കണ്ണുനീർ....!!!!...
Wow...
ReplyDeleteCute story... What metaphoric language.. Congrats Nesiya
ReplyDeletethank you..😊
Delete