മലയാളത്തിലെ പ്രശസ്തമായ എഴുത്തുകാരി ആയ ചന്ദ്രമതി ആയൂർ എഴുതിയ കഥയാണ് മൃതസഞ്ജീവനി. 1999ൽ മികച്ച ചെറു കഥ സമാഹാരത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.കപ്പൽ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഒരു ദ്വീപിൽ എത്തി ചേരുന്ന വിഷ്ണു(അപ്പു) എന്ന ബാലന്റെ കഥയാണ് ഇത് .ആ അത്ഭുത ദ്വീപിൽ അവൻ കാണുന്ന കാഴ്ചകളും അവന്റെ അനുഭവങ്ങളും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.അനവധി വർഷങ്ങൾക്ക് ശേഷം തന്റെ നാട്ടിലേക്ക് തിരിച്ച് എത്തുന്ന അപ്പു തനിക്കു ദ്വീപിൽ നിന്നും പകർന്നു കിട്ടിയ ഔഷധവിദ്യകൾ തന്റെ നാടിന്റെ നന്മയ്ക്ക് ആയി ഉപയോഗിക്കുന്നു .ശാസ്ത്രം കണ്ടുപിടിതങ്ങളുടെ മേഖല ആണ് . ഇനിയും കണ്ടെത്താത്ത നിരവധി അത്ഭുതങ്ങളുടെ ഒരു മഹാഗോളം ആണ് നമ്മുടെ ഭൂമി. മരണം ഈ ഗോളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാഅത്ഭുതം തന്നെയാണ് . അതിനെ എങ്ങനെ അതിജീവിക്കാം എന്ന് മനുഷ്യൻ ചിന്തിച്ചു കൊണ്ടേ ഇരിക്കുന്നു.അത്തരം ചിന്തകൾക്ക് പൂർവസ്ഥിതിയിൽ സമാധാനം കണ്ടെത്തിയിരുന്നു എന്ന് പുരാണങ്ങളും ഇതിഹാസങ്ങളും തെളിയിക്കുന്നു .അനവധി ചിന്തകളുടെ സാഫല്യം ആണ് മൃതസഞ്ജീവനി എന്ന ഈ ശാസ്ത്ര കഥ .
- വിഷ്ണുപ്രിയ ബിജു
6265
- വിഷ്ണുപ്രിയ ബിജു
6265
Mrithasanjeevani Book published in 2005.
ReplyDelete